ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നു | Oneindia Malayalam

2017-11-27 282

Qatar minister in talks with Turkey and Iran to enhance trade ties

പരസ്യമായി ഇറാനുമായി അടുക്കുകയാണ് ഖത്തര്‍. ഖത്തര്‍ മന്ത്രി ഇറാന്‍ തലസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ഗള്‍ഫ് മേഖലയെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇറാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരുമാണ് തെഹ്‌റാനില്‍ ചര്‍ച്ച നടത്തിയത്. വിദേശ കാര്യമന്ത്രിയുമായും ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി ചര്‍ച്ച നടത്തി. ഇറാന്‍ വാണിജ്യ മന്ത്രി മുഹമ്മദ് ശരീയത്ത്മദരി, തുര്‍ക്കി വാണിജ്യ മന്ത്രി നിഹാത്ത് സെയ്ബക്കിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ഈ വര്‍ഷം മാര്‍ച്ചില്‍ ഖത്തറും ഇറാനും തമ്മിലുള്ള വാണിജ്യ ബന്ധം പത്ത് ദശലക്ഷം ഡോളറില്‍ താഴെയായിരുന്നു. പക്ഷേ ഇപ്പോള്‍ 150 ദശലക്ഷം ഡോളറിലെത്തിയിരിക്കുന്നു. ഉപരോധം പ്രഖ്യാപിച്ച ശേഷമാണ് ഇരുരാജ്യങ്ങലും തമ്മിലുള്ള ബന്ധം ശക്തമായതും വ്യാപാര ഇടപാടുകള്‍ കൂടിയതും. തുര്‍ക്കിയുടെ കാര്യവും അങ്ങനെ തന്നെ.